വെളിച്ചത്തിൽ നിന്നും പെട്ടെന്ന് ഇരുട്ടിലേക്ക് വഴുതിവീഴുമ്പോൾ ഞാൻ പകച്ചു പോകുന്നു? വെളിച്ചം മറച്ചുകളഞ്ഞ, കാഴ്ച മറച്ചു കളഞ്ഞ കൂരിരിട്ട്...
പിന്നീട് സകല കാഴ്ചകളും മറച്ചുകളഞ്ഞ ഇരുട്ടിൽനിന്നും വെളിച്ചം പതിയെ അരിച്ചിറങ്ങുന്നു, കാഴ്ച പുനർജനിക്കുന്നു.വെളിച്ചത്തെ ഞാൻ മറന്നുപോകുകയും ഇരുട്ടിനെ കാഴ്ച്ചയാക്കുകയും ചെയ്യുന്നു. എന്ത് അത്ഭുദ്ധമായ കാഴ്ചയാണ്? ഇരുട്ടിലെ വെളിച്ചത്തെ കാണാൻ പറ്റുക.അതുവരെ ഇരുട്ടിലെ വെളിച്ചം എവിടെ മറഞ്ഞിരുന്നു?
ഒടുവിൽ പെട്ടെന്നൊരു നിമിഷത്തിൽ മറഞ്ഞുപോയ ആ വെളിച്ചം തിരികെയെത്തുമ്പോൾ, വീണ്ടും ഞാൻ പകച്ചുപോകുന്നു. കണ്ണുകൾ തുറക്കാൻ പറ്റാതെ ആ വെളിച്ചത്തെ താങ്ങാൻ പറ്റാതെ എൻറെ കണ്ണുകൾ ഇറുക്കിയടക്കുന്നു. ഇവിടെ ആരാണ് എന്റെ കാഴ്ച്ചയെ തളർത്തിയത് ?ഇരുട്ടോ? വെളിച്ചമോ ?അതോ എൻറെ കണ്ണുകളോ?
എവിടെയോ ജനിച്ചവർ നമ്മൾ
എങ്ങോ പോകേണ്ടവർ നമ്മൾ
ആകിലുമേതോ നിമിഷത്തിലീ
ജീവിതനാൾവഴിയില്ൽ
കണ്ടുമുട്ടിയവർ നമ്മൾ
ഇതു യാദ്രിശ്ചികമല്ലേതോ
മുന്ജന്മബന്ധമുണ്ടാകാം
അല്ലെങ്കിലെങ്ങനെ നാമീ കൂട്ടുകാരടുത്തുപോയീത്രമേൽ
അന്തമില്ലാത്തോരി
ജീവിതയാത്രയിൽ
എത്രയോപേർ നമ്മെ തട്ടിപോയിടുന്നു
അവിടെ നമ്മെ കൂട്ടിയിണക്കിയതെന്തവാം
?
കാലത്തിന് പോരുളെന്തവാം
? നമ്മുക്കറിവതെങ്ങനെ...
എങ്ങിലുമെനിക്കറിയാം,
നീയെൻ കൂട്ടുകാരൻ
കൂടെകളിക്കാതെ പോയൊരെൻ
കളിത്തോഴൻ
നല്ല കൂട്ടുകാരായി
കാലം പണ്ടേ കോർത്ത് വെച്ചതാവാം
കാലത്തിനൊപ്പം നമ്മുക്ക്
നടക്കാം, നല്ല സുഹൃത്തുക്കളായി
കടൽകടന്നക്കരെ പുതിയ
മേടുകൾ തേടുമ്പോഴും
ഒരുനാൾ പ്രിയസഘിയുമോത്തൊരുകൊച്ചുജീവിതം
പണിയുമ്പോഴും
അച്ഛനായി,
പിന്നെ അപ്പൂപ്പനായി വേഷങ്ങൾആടുമ്പോഴും
ലോകമായയിൽ,
പാഴ്ബന്ധങ്ങളിൽ ഒരുവേള കാലിടരുമ്പോഴും
കൂടെയൊർക്കണം നീയീ
കൂട്ടുകാരിയെ...
കൂടെനിക്കുമെന്നുമീ
കൂട്ടുകാരിയെ....
എൻറെ നെറുകിലെ സിന്ധൂരരേഖയ്ക്ക്
നിന്റെ പ്രാര്ത്ഥനയുണ്ടാവട്ടെ
നിന്റെ സ്നേഹപുഷ്പങ്ങൾ
എന്നുമെന്റെ വഴിയെ തണുപിക്കട്ടെ
കാലിടറാതെ നമ്മെ നടത്തട്ടെ.....
കാലത്തിലൂടോഴുകി നമ്മളങ്ങു
ചെന്നിടുമ്പോൾ
കൂടെയുണ്ടാകേണ്ടവർ ഒഴുകിയകലുമ്പോൾ
നിറമുള്ള കാഴ്ചകൾ
മാഞ്ഞൊർമ്മകൾ വിറയുമ്പോൾ
നാം ബാക്കിയുണ്ടെങ്കിൽ
വീണ്ടുമോത്തുകൂടാം
വിറയാർന പുഞ്ചിരി
പകർനീടാം
പഴംകഥകൾ പറഞ്ഞിരുനീടാം
ഓർമകളിലൂടിക്കരെ ചെന്നീടാം....
ഓർമകളിലൂടിക്കരെ ചെന്നീടാം....
(*:- ചില സൗഹൃദങ്ങൾ ഒന്ന് പെയ്ത മഴയിൽ നിറഞ്ഞ ചെറുതോടുപോലെയോ, മലവെള്ളപാച്ചിലിൽ കവിഞ്ഞൊഴുകുന്ന പുഴപോലെയോ ഒക്കെയാണ്. ആഴമുണ്ടെന്നു തോന്നിപ്പിക്കുമെങ്കിലും, ഒരു കനത്ത വെയിൽ മതി,വറ്റിച്ചുകളയാൻ......)
(*:- ചില സൗഹൃദങ്ങൾ ഒന്ന് പെയ്ത മഴയിൽ നിറഞ്ഞ ചെറുതോടുപോലെയോ, മലവെള്ളപാച്ചിലിൽ കവിഞ്ഞൊഴുകുന്ന പുഴപോലെയോ ഒക്കെയാണ്. ആഴമുണ്ടെന്നു തോന്നിപ്പിക്കുമെങ്കിലും, ഒരു കനത്ത വെയിൽ മതി,വറ്റിച്ചുകളയാൻ......)
പ്രകൃതി എനിക്കു നിഷിദ്ധമാണ്......
സ്വാതന്ത്ര്യം എനിക്കു തനിച്ചില്ല....
എന്നെ ചുറ്റി എന്നും ഒരു കാലാൾപട വേണം...
അല്ലെങ്കിൽ പ്രശ്നമത്രേ...
വലിയ ഭിത്തികളുള്ള,മുകളില് മറവില്ലാത്ത ഒരു മുറിയില് എന്നെ ബന്ധിച്ചിരിക്കുന്നു.
ഞാൻ ഉറക്കെ കരയുമ്പോൾ എനിക്കു ചുറ്റും അശരീരികള് കേൾക്കാം.
അവർ പറയുന്നു.
ഞാൻ സ്ത്രീയത്രേ..






