Showing posts with label ഓർമ്മക്കായി. Show all posts
Showing posts with label ഓർമ്മക്കായി. Show all posts


എന്റെ ഇടംകയ്യിലെ ഞരമ്പുകൾ നിന്നെയോർക്കുമ്പോൾ തുടിച്ചിരുന്നു...
ഇനി എന്റെ ജടത്തിൻ നിലച്ച നാഡിതുടിപ്പുകൾ നീ കാതോർക്കാതിരിക്കുക...
അടഞ്ഞ മിഴിയിൽ നീ തഴുകാതിരിക്കുക..
തണുത്ത ചുണ്ടത്ത്‌ പുണരാതിരിക്കുക ...
ഇനിയും എന്റെ ജീവനെ ഉണര്താത്തിരിക്കുക...



വെളിച്ചത്തിൽ നിന്നും പെട്ടെന്ന്   ഇരുട്ടിലേക്ക് വഴുതിവീഴുമ്പോൾ ഞാൻ പകച്ചു പോകുന്നു? വെളിച്ചം മറച്ചുകളഞ്ഞ, കാഴ്ച മറച്ചു കളഞ്ഞ  കൂരിരിട്ട്...
പിന്നീട് സകല കാഴ്ചകളും മറച്ചുകളഞ്ഞ ഇരുട്ടിൽനിന്നും വെളിച്ചം പതിയെ അരിച്ചിറങ്ങുന്നു, കാഴ്ച പുനർജനിക്കുന്നു.വെളിച്ചത്തെ ഞാൻ  മറന്നുപോകുകയും ഇരുട്ടിനെ  കാഴ്ച്ചയാക്കുകയും ചെയ്യുന്നു. എന്ത് അത്ഭുദ്ധമായ കാഴ്ചയാണ്? ഇരുട്ടിലെ വെളിച്ചത്തെ കാണാൻ പറ്റുക.അതുവരെ ഇരുട്ടിലെ വെളിച്ചം എവിടെ മറഞ്ഞിരുന്നു?


ഒടുവിൽ പെട്ടെന്നൊരു  നിമിഷത്തിൽ  മറഞ്ഞുപോയ ആ വെളിച്ചം തിരികെയെത്തുമ്പോൾ, വീണ്ടും ഞാൻ പകച്ചുപോകുന്നു. കണ്ണുകൾ തുറക്കാൻ പറ്റാതെ ആ വെളിച്ചത്തെ താങ്ങാൻ പറ്റാതെ എൻറെ കണ്ണുകൾ ഇറുക്കിയടക്കുന്നു. ഇവിടെ ആരാണ് എന്റെ  കാഴ്ച്ചയെ  തളർത്തിയത് ?ഇരുട്ടോ? വെളിച്ചമോ ?അതോ എൻറെ കണ്ണുകളോ?

ഇങ്ങു  ഭൂമിയുടെ ഒരറ്റത്ത്
ജനാലയുടെ ഒരുകൊണിൽ
ഞാനുണ്ട്....
മിണ്ടാതെ    പെയ്യുന്ന മഴയിലും
അറിയാതെ  വീശുന്ന  കാറ്റിലും 
ഞാനുണ്ട്...
ഒരു നോവായി നിന്നെയും കാത്ത്....







പ്രകൃതി എനിക്കു നിഷിദ്ധമാണ്...... 
സ്വാതന്ത്ര്യം എനിക്കു തനിച്ചില്ല.... 
എന്നെ ചുറ്റി എന്നും ഒരു കാലാൾപട  വേണം... 
അല്ലെങ്കിൽ പ്രശ്നമത്രേ... 
വലിയ ഭിത്തികളുള്ള,മുകളില് മറവില്ലാത്ത ഒരു മുറിയില് എന്നെ ബന്ധിച്ചിരിക്കുന്നു. 
ഞാൻ  ഉറക്കെ കരയുമ്പോൾ എനിക്കു ചുറ്റും അശരീരികള് കേൾക്കാം. 
അവർ പറയുന്നു.
ഞാൻ  സ്ത്രീയത്രേ..



ആണും പെണ്ണും തമ്മിൽ ഒരു അന്തരമുണ്ട്..
അച്ഛനും മകളും തമ്മിൽ, സഹോദരനും സഹോദരിയും തമ്മിൽ,കൂട്ടുകാരനും കൂട്ടുകാരിയും തമ്മിൽ ഈ അന്തരമുണ്ട്..

ബ്രഹ്മ്മത്തെ സൃഷ്ടിച്ചവൻ ഈ അന്തരത്തെ കുറിച്ച് ആലോചിക്കാതിരിക്കാൻ ഇടയില്ല.സ്ത്രീക്കും പുരുഷനും തമ്മിൽ സമത്വം വേണ്ട എന്ന് അവൻ വിധിച്ചിട്ടുണ്ടാവും.അല്ലെങ്കിൽ പുരുഷനെ മാത്രം സൃഷ്ടിക്കാമായിരുനില്ലേ?അല്ലെങ്കിൽ സ്ത്രീയെ മാത്രം?അവർക്ക് പരസ്പരം ഇണ ചേരാനും, തലമുറകളെ സൃഷ്ട്ടിക്കാൻ സാധ്യമാക്കുകയും  ചെയ്യാമായിരുന്നു.പക്ഷെ ദൈവം അത്  ചെയ്തില്ല..പകരം സ്ത്രീയെന്നും പുരുഷനെന്നും രണ്ടു വർഗത്തെ സൃഷ്ട്ടിച്ചു. ദൈവമാണ് അന്തരം സൃഷ്ടിച്ചത്.

ദൈവത്തെ മനസിലാക്കിയവർക്ക്  ഈ അന്തരം ലഘൂകരിക്കാൻ അല്ലെങ്കിൽ ഇല്ലാതാക്കാൻ കഴിഞ്ഞേക്കും..സ്ത്രീ സ്ത്രീയുടെ അടുത്തിരിക്കുന്ന പോലെ,പുരുഷൻ പുരുഷന്റെ അടുത്തിരിക്കുന്ന  പോലെ, സ്ത്രീക്കും പുരുഷനും തമ്മിൽ അടുത്തിരിക്കാൻ കഴിഞ്ഞേക്കും..തോളോട് തോൾ ചേര്നിരിക്കാൻ കഴിഞ്ഞേക്കും.അങ്ങനെ സാധ്യമാകുമ്പോൾ മനുഷ്യൻ ദൈവത്തെ തോല്പിക്കും. മനുഷ്യൻ ജയിക്കും.
സൃഷ്ട്ടി ഉന്നതിയിൽ എത്തുമ്പോൾ സൃഷ്ടാവും ഉന്നതിയിൽ എത്തിച്ചേരുന്നു.അങ്ങനെ ഒടുവിൽ ദൈവം പൂർണമായി വിജയിക്കും..