Showing posts with label കാഴ്ച. Show all posts
Showing posts with label കാഴ്ച. Show all posts
എവിടെയോ ജനിച്ചവർ നമ്മൾ
എങ്ങോ പോകേണ്ടവർ നമ്മൾ
ആകിലുമേതോ നിമിഷത്തിലീ
ജീവിതനാൾവഴിയില്ൽ
കണ്ടുമുട്ടിയവർ നമ്മൾ
ഇതു യാദ്രിശ്ചികമല്ലേതോ
മുന്ജന്മബന്ധമുണ്ടാകാം
അല്ലെങ്കിലെങ്ങനെ നാമീ കൂട്ടുകാരടുത്തുപോയീത്രമേൽ
അന്തമില്ലാത്തോരി
ജീവിതയാത്രയിൽ
എത്രയോപേർ നമ്മെ തട്ടിപോയിടുന്നു
അവിടെ നമ്മെ കൂട്ടിയിണക്കിയതെന്തവാം
?
കാലത്തിന് പോരുളെന്തവാം
? നമ്മുക്കറിവതെങ്ങനെ...
എങ്ങിലുമെനിക്കറിയാം,
നീയെൻ കൂട്ടുകാരൻ
കൂടെകളിക്കാതെ പോയൊരെൻ
കളിത്തോഴൻ
നല്ല കൂട്ടുകാരായി
കാലം പണ്ടേ കോർത്ത് വെച്ചതാവാം
കാലത്തിനൊപ്പം നമ്മുക്ക്
നടക്കാം, നല്ല സുഹൃത്തുക്കളായി
കടൽകടന്നക്കരെ പുതിയ
മേടുകൾ തേടുമ്പോഴും
ഒരുനാൾ പ്രിയസഘിയുമോത്തൊരുകൊച്ചുജീവിതം
പണിയുമ്പോഴും
അച്ഛനായി,
പിന്നെ അപ്പൂപ്പനായി വേഷങ്ങൾആടുമ്പോഴും
ലോകമായയിൽ,
പാഴ്ബന്ധങ്ങളിൽ ഒരുവേള കാലിടരുമ്പോഴും
കൂടെയൊർക്കണം നീയീ
കൂട്ടുകാരിയെ...
കൂടെനിക്കുമെന്നുമീ
കൂട്ടുകാരിയെ....
എൻറെ നെറുകിലെ സിന്ധൂരരേഖയ്ക്ക്
നിന്റെ പ്രാര്ത്ഥനയുണ്ടാവട്ടെ
നിന്റെ സ്നേഹപുഷ്പങ്ങൾ
എന്നുമെന്റെ വഴിയെ തണുപിക്കട്ടെ
കാലിടറാതെ നമ്മെ നടത്തട്ടെ.....
കാലത്തിലൂടോഴുകി നമ്മളങ്ങു
ചെന്നിടുമ്പോൾ
കൂടെയുണ്ടാകേണ്ടവർ ഒഴുകിയകലുമ്പോൾ
നിറമുള്ള കാഴ്ചകൾ
മാഞ്ഞൊർമ്മകൾ വിറയുമ്പോൾ
നാം ബാക്കിയുണ്ടെങ്കിൽ
വീണ്ടുമോത്തുകൂടാം
വിറയാർന പുഞ്ചിരി
പകർനീടാം
പഴംകഥകൾ പറഞ്ഞിരുനീടാം
ഓർമകളിലൂടിക്കരെ ചെന്നീടാം....
ഓർമകളിലൂടിക്കരെ ചെന്നീടാം....
(*:- ചില സൗഹൃദങ്ങൾ ഒന്ന് പെയ്ത മഴയിൽ നിറഞ്ഞ ചെറുതോടുപോലെയോ, മലവെള്ളപാച്ചിലിൽ കവിഞ്ഞൊഴുകുന്ന പുഴപോലെയോ ഒക്കെയാണ്. ആഴമുണ്ടെന്നു തോന്നിപ്പിക്കുമെങ്കിലും, ഒരു കനത്ത വെയിൽ മതി,വറ്റിച്ചുകളയാൻ......)
(*:- ചില സൗഹൃദങ്ങൾ ഒന്ന് പെയ്ത മഴയിൽ നിറഞ്ഞ ചെറുതോടുപോലെയോ, മലവെള്ളപാച്ചിലിൽ കവിഞ്ഞൊഴുകുന്ന പുഴപോലെയോ ഒക്കെയാണ്. ആഴമുണ്ടെന്നു തോന്നിപ്പിക്കുമെങ്കിലും, ഒരു കനത്ത വെയിൽ മതി,വറ്റിച്ചുകളയാൻ......)
പ്രകൃതി എനിക്കു നിഷിദ്ധമാണ്......
സ്വാതന്ത്ര്യം എനിക്കു തനിച്ചില്ല....
എന്നെ ചുറ്റി എന്നും ഒരു കാലാൾപട വേണം...
അല്ലെങ്കിൽ പ്രശ്നമത്രേ...
വലിയ ഭിത്തികളുള്ള,മുകളില് മറവില്ലാത്ത ഒരു മുറിയില് എന്നെ ബന്ധിച്ചിരിക്കുന്നു.
ഞാൻ ഉറക്കെ കരയുമ്പോൾ എനിക്കു ചുറ്റും അശരീരികള് കേൾക്കാം.
അവർ പറയുന്നു.
ഞാൻ സ്ത്രീയത്രേ..
ആണും പെണ്ണും തമ്മിൽ ഒരു
അന്തരമുണ്ട്..
അച്ഛനും
മകളും തമ്മിൽ, സഹോദരനും
സഹോദരിയും തമ്മിൽ,കൂട്ടുകാരനും
കൂട്ടുകാരിയും തമ്മിൽ ഈ അന്തരമുണ്ട്..
ബ്രഹ്മ്മത്തെ സൃഷ്ടിച്ചവൻ ഈ
അന്തരത്തെ കുറിച്ച്
ആലോചിക്കാതിരിക്കാൻ ഇടയില്ല.സ്ത്രീക്കും പുരുഷനും തമ്മിൽ
സമത്വം വേണ്ട എന്ന് അവൻ വിധിച്ചിട്ടുണ്ടാവും.അല്ലെങ്കിൽ
പുരുഷനെ മാത്രം സൃഷ്ടിക്കാമായിരുനില്ലേ?അല്ലെങ്കിൽ സ്ത്രീയെ മാത്രം?അവർക്ക് പരസ്പരം ഇണ
ചേരാനും, തലമുറകളെ
സൃഷ്ട്ടിക്കാൻ സാധ്യമാക്കുകയും ചെയ്യാമായിരുന്നു.പക്ഷെ ദൈവം അത്
ചെയ്തില്ല..പകരം സ്ത്രീയെന്നും പുരുഷനെന്നും രണ്ടു വർഗത്തെ സൃഷ്ട്ടിച്ചു. ദൈവമാണ്
അന്തരം സൃഷ്ടിച്ചത്.
ദൈവത്തെ മനസിലാക്കിയവർക്ക് ഈ അന്തരം ലഘൂകരിക്കാൻ അല്ലെങ്കിൽ ഇല്ലാതാക്കാൻ കഴിഞ്ഞേക്കും..സ്ത്രീ സ്ത്രീയുടെ അടുത്തിരിക്കുന്ന പോലെ,പുരുഷൻ പുരുഷന്റെ അടുത്തിരിക്കുന്ന പോലെ, സ്ത്രീക്കും പുരുഷനും തമ്മിൽ അടുത്തിരിക്കാൻ കഴിഞ്ഞേക്കും..തോളോട് തോൾ ചേര്നിരിക്കാൻ കഴിഞ്ഞേക്കും.അങ്ങനെ സാധ്യമാകുമ്പോൾ മനുഷ്യൻ ദൈവത്തെ തോല്പിക്കും. മനുഷ്യൻ ജയിക്കും.
സൃഷ്ട്ടി ഉന്നതിയിൽ
എത്തുമ്പോൾ സൃഷ്ടാവും ഉന്നതിയിൽ എത്തിച്ചേരുന്നു.അങ്ങനെ ഒടുവിൽ ദൈവം പൂർണമായി വിജയിക്കും..



